മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 20-ാം ചരമവാർഷികദിനം 19-ന്‌ ജില്ലയിൽ വിപുലമായി ആചരിക്കും

മുൻ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായിരുന്ന ഇ.കെ. നായനാരുടെ 20-ാം ചരമവാർഷികദിനം 19-ന്‌ വിപുലമായി ആചരിക്കും. നായനാർദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 18, 19 തീയതികളിൽ സി.പി.എം. നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

19-ന്‌ രാവിലെ എട്ടിന് പയ്യാമ്പലത്തെ നായനാർ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. അതിനുശേഷം ബർണശ്ശേരി നായനാർ അക്കാദമിയിൽ അനുസ്മരണ പരിപാടി നടക്കും.

തുടർന്ന് നായനാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുക്കും. മ്യൂസിയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങൾ ജനങ്ങൾക്ക്‌ കാണാനാകും. നിർമിതബുദ്ധി ഉപയോഗിച്ച്‌  തയ്യാറാക്കിയ നായനാരുമായി സന്ദർശകർക്ക്‌ സംസാരിക്കാം. ‘നായനാരോട്‌ ചോദിക്കാം’ ഫോൺ ഇൻ പരിപാടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
പാർട്ടിയുടെ ആദ്യകാല നേതാക്കളായ പി. കൃഷ്ണപിള്ള, ഇ.എം.എസ്‌., എൻ.സി. ശേഖർ, എ.കെ.ജി., നായനാർ എന്നിവരുടെ സിലിക്കോണിൽ നിർമിച്ച ജീവൻ തുടിക്കുന്ന പ്രതിമ, പഴയകാല പോരാട്ടങ്ങളുടെ ഏഴ്‌ മിനിട്ട്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രം, നായനാർ ഉപയോഗിച്ച പേന, കണ്ണട തുടങ്ങിയവയുടെ പ്രദർശനം, രക്തസാക്ഷികളുടെ ഫോട്ടോയും പേരും വർഷവും ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി ഭിത്തി, സാർവദേശീയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്ടിചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ്‌ മ്യൂസിയത്തിലെ കാഴ്ചകൾ.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

Next Story

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നു

Latest from Main News

സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന്

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.