സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തെ തുടർന്ന് തടസ്സപ്പെട്ട ഡ്രൈവിങ് ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഗതാഗത മന്ത്രിയും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നടത്തിയ ചർച്ചയിൽ തീരുമാനിച്ച ഇളവുകളോടെയുള്ള ഡ്രൈവിങ് ടെസ്റ്റാകും നടക്കുക. കാര്യക്ഷമത കുറയാതെ തന്നെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

  

സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അധിക സംഘങ്ങൾ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കും. അതതു റീജിയണിലെ ആർടിഒമാർ സബ് ഓഫീസുകളിലെ ജോയിന്റ് ആർടിഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.