രോഗികൾക്ക് ആശ്വാസമായി പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ക്ക് വില കുറച്ചു

സാധാരണ പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, ഉപയോഗിക്കുന്ന ഫിക്സഡ് ഡോസ് കോമ്പിനേഷൻ ഉള്‍പ്പെടെയുള്ള 41 മരുന്നുകളുടെ ചില്ലറ വില്‍പന വില കുറച്ചും ആറ് ഫോർമുലേഷനുകളുടെ വിലപരിധി നിശ്ചയിച്ചും ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി.

പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരള്‍പ്രശ്നങ്ങള്‍, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റമിനുകള്‍, ആൻ്റിബയോട്ടിക്കുകള്‍ എന്നിവയുടെ വിലയാണ് കുറച്ചത്. മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഇതേറെ ഗുണം ചെയ്യും.

കരളിലെ ഗ്ലൂക്കോസ് ഉല്‍പാദനം കുറച്ച്‌ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ വില 30 രൂപയില്‍ നിന്ന് 16 രൂപയാക്കി. ആസ്ത്മക്കുള്ള ബുഡെസോണൈഡ് ഫോർമോട്ടെറോള്‍ കോമ്പിനേഷൻ 120 ഡോസുള്ള ഒരു ബോട്ടിലിന്‍റെ വില 794.40 രൂപയായി കുറച്ചു. നേരത്തേ 3800 രൂപയായിരുന്നു വില. രക്തസമ്മർദത്തിനുള്ള ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളിക ഇനി 10.45 രൂപക്ക് ലഭിക്കും. നേരത്തേ 11.07 രൂപയായിരുന്നു. അണുബാധക്കുള്ള സെഫ്‌റ്റാസിഡിം ആൻഡ് അവിബാക്‌ടം (സോഡിയം സാള്‍ട്ട്) പൗഡർ ഒരു വയലിന്‍റെ വില 4000 രൂപയില്‍നിന്ന് 1567 രൂപയായി നിജപ്പെടുത്തി.

ഒരു മില്ലിക്ക് 2.57 രൂപയുണ്ടായിരുന്ന ആന്‍റാസിഡ് ആന്‍റി ഗ്യാസ് ജെല്‍ ഇനി 56 പൈസക്ക് കിട്ടും. അറ്റോർവാസ്റ്റാറ്റിൻ, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിൻ ക്യാപ്‌സ്യൂള്‍ എന്നിവയുടെ വില 30 രൂപയില്‍നിന്ന് 13.84 രൂപയായി നിജപ്പെടുത്തി. ഇബുപ്രോഫെൻ, പാരസെറ്റമോള്‍ ഗുളികയുടെ വില ആറു രൂപയില്‍നിന്ന് 1.59 രൂപയായി പുതുക്കി നിശ്ചയിച്ചു.

Leave a Reply

Your email address will not be published.

Previous Story

എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി ; മോഹനൻ മാസ്റ്റർ പങ്കെടുക്കും

Next Story

നല്ല ആരോഗ്യത്തിന് ബദാം ശീലമാക്കൂ…ഗുണങ്ങളേറെ

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ