സിവിൽ സർവീസ് പരീക്ഷക്ക് ഉന്നത വിജയം നേടിയ എ. കെ ശാരികയെ കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അനുമോദിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ഉപഹാരം നൽകി. ട്രസ്റ്റീ ബോർഡ് മെമ്പർമാരായ സി. ഉണ്ണികൃഷ്ണൻ, പി. പി. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ, ദേവസ്വം മാനേജർ പി. എം. വിജയകുമാർ, ജീവനക്കാരായ കെ. കെ. രാകേഷ്, കെ. വി. ശ്രീശാന്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.