ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. 21 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ഓൺ ലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കണം; വ്യാപാര വ്യവസായി ഏകോപന സമിതി

Next Story

സിവിൽ സർവീസ് പരീക്ഷക്ക് ഉന്നത വിജയം നേടിയ എ. കെ ശാരികയെ കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം അനുമോദിച്ചു

Latest from Main News

മണ്ഡലകാലം 32 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഭക്തജനത്തിരക്കിലും വരുമാനത്തിലും വർധന

മണ്ഡലകാലം 32 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ  ഭക്തജനത്തിരക്കിലും വരുമാനത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 28 ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്ത് ദർശനം

കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്

കൊച്ചിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 1.15ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട

അതിജീവതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച കേസ് ;മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

നടിയെ ആക്രമിച്ച കേസിലെ അതിജീവതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടാംപ്രതി മാർട്ടിൻ എതിരെ കേസെടുത്തു. തൃശ്ശൂർ സൈബർസിറ്റി പൊലീസ് ആണ്

കാര്‍ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ തട്ടിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ

മലപ്പുറം: തെന്നലയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന കേസിൽ സൂത്രധാരൻ അറസ്റ്റിൽ. കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ്

‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. ഗാനരചയിതാവിനും