ഓൺ ലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കണം; വ്യാപാര വ്യവസായി ഏകോപന സമിതി - The New Page | Latest News | Kerala News| Kerala Politics

ഓൺ ലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കണം; വ്യാപാര വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: ഓൺ ലൈൻ വ്യാപാരം ചില ഉപാധികൾ വെച്ചു കൊണ്ട് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് ലഭ്യമായികൊണ്ടിരിക്കുന്ന ക്ഷേമനിധി പെൻഷൻ തുക കാലാനുസൃതമായ വർദ്ധനവ് ആവശ്യമാണെന്നും, തെരുവ് കച്ചവടക്കാർക്ക് വേണ്ടത്ര പ്രോത്സാഹനം കൊടുക്കാതെ അവർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും, കെ സ്മാർട്ട് വഴി വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാൻ ഈടാക്കുന്ന സർവ്വീസ് ഫീസ് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

  
കൊയിലാണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് പ്ലസ് ടു പരീക്ഷയിൽ മഴുവൻ മാർക്കും നേടിയ ടി.പി.നന്ദിതയെ ഉപഹാരം സമർപ്പിച്ച് അനുമോദിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.പി.ശ്രീധരൻ അധ്യക്ഷനായിരുന്നു. രക്ഷാധികാരി പി.കെ.കബീർ സലാല മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ മുതിർന്ന വ്യാപാരികളായ എൻ.മുഹമ്മദ്, വിജയൻ വൈദ്യർ എന്നിവരെ ആദരിച്ചു. സംസ്ഥാന ട്രഷറർ കെ.എം.നാസറുദീൻ, ജില്ലാ സെക്രട്ടറി കെ.സുധാകരൻ, ട്രഷറർ വി.പി.അബ്ദുള്ള,
നഗരസഭാംഗങ്ങളായ മനോജ് പയറ്റുവളപ്പിൽ, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ്, പി.ജിഷ, പി.ദൃശ്യ, യൂണിറ്റ് ഭാരവാഹികളായ എം.ശശീന്ദ്രൻ, എൻ.ഷറഫുദ്ദീൻ, വി.പി.ബഷീർ, ടി.കെ.ഗിരീഷ് കുമാർ, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ അസീം മീഡിയ, സതീഷ് വസന്ത്, അഭിഭാഷകനായ എം.സഞ്ജീവൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.പി.ശ്രീധരൻ (പ്രസിഡൻ്റ്), എം.ശശീന്ദ്രൻ (സെക്രട്ടറി), എൻ.ഷറഫുദ്ദീൻ ട്രഷറർ, രക്ഷാധികാരി പി.കെ.കബീർ സലാല എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വെങ്ങളം റിട്ട.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വിളക്കു മഠത്തിൽ രാമകൃഷ്ണൻ അന്തരിച്ചു

Next Story

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Latest from Uncategorized

ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പി.കെ ബാബുവിന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി : കൊയിലാണ്ടി അഗ്നിരക്ഷാ നിലയിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്നേഹ നിർഭരമായ

2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.