നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മെയ് 26 ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ചെണ്ട മേളം അരങ്ങേറ്റം നടക്കും. പ്രമുഖ വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിൻ്റെ ശിക്ഷണത്തിൽ ചെണ്ട മേളം പരിശീലിപ്പിച്ച കലാകാരൻമാരാണ് അരങ്ങേറ്റം കുറിക്കുക. തുടർന്ന് തിരുവാതിരക്കളി, ശിങ്കാരിമേളം എന്നിവയും ഉണ്ടാകും.