ഇടുക്കി അമൃതമേട് അഥവാ കുരിശുമല അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാവുകയാണ്. ഇതൊരു തീര്‍ഥാടന കേന്ദ്രവും സാഹസികരായ ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട മലയുമാണ്. എല്ലാ സമയത്തും വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. നിറയെ തേയിലത്തോട്ടങ്ങളും കോക്കാട് കുന്നും ഇവിടെ കാണാം. കൂടുതല്‍ ഉയരത്തിലേക്ക് കടക്കുമ്പോള്‍ മനോഹരമായ കാഴ്ചകളാണ്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് അമൃതമേട്. പീരുമേട് മേഖലയില്‍ നിന്നും അധികം ദൂരമല്ല ഇത്. കുമളിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് പീരുമേട്. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് യാത്രാമധ്യേ വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ പറ്റിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. അമൃതമേട് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതലായും പീരുമേടിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തും. പീരുമേടും പരിസര പ്രദേശങ്ങളും ട്രക്കിംഗിനും സൈക്കിള്‍ സവാരിക്കും കുതിര സവാരിക്കും പേരു കേട്ടതാണ്.
അമൃതമേട് സ്ഥിതി ചെയ്യുന്നത് കുട്ടിക്കാനം മേഖലയിലാണ്. പീരുമേട് നിന്ന് മൂന്ന് കിലോമീറ്ററെ ഇവിടേക്കുള്ളു. സാഹസിക വിനോദസഞ്ചാരത്തിനും ട്രെക്കിംഗിനും പേരുകേട്ട സ്ഥലമാണ് കുട്ടിക്കാനം. ഉരുണ്ടുകൂടിയ കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും നയനാന്ദകരമാണ്. കുട്ടിക്കാനത്തേക്കുള്ള യാത്ര മധ്യേ ധാരാളം തേയിലത്തോട്ടങ്ങളും ഉണ്ട്.