കൊട്ടിയൂരില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നീരെഴുന്നള്ളത്ത് നടന്നു

 

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ     തുടങ്ങുന്നതിന്റെ മുന്നോടിയായി യാഗക്കാരും ആചാര്യന്‍മാരും സ്ഥാനികരും സമുദായിയുടെയും ജന്മ ശാന്തിയുടെയും നേതൃത്വത്തില്‍ അക്കരെ സന്നിധിലേക്ക് പ്രവേശിക്കുന്ന ചടങ്ങായ നീരെഴുന്നെള്ളത്ത് നടന്നു. ബാവലി തീര്‍ത്ഥം കൂവയിലകുമ്പിളില്‍ ശേഖരിച്ച ശേഷം സമുദായിയും ജന്മശാന്തിയും അടങ്ങുന്ന സംഘം അക്കരെ സന്നിധിയിലെ മണിത്തറയിലെത്തി ജന്മ ശാന്തി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. ഇടവത്തിലെ മകം നാളിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഈ മാസം 21 ന് നെയ്യാട്ടത്തോടെ 28 നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും.

ഇന്നലെ കോട്ടയം തെരുവിലെ തിരൂര്‍കുന്നില്‍ നിന്ന് പുറപ്പെട്ട മണിയന്‍ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി എഴുന്നള്ളത്ത് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെ ഒറ്റപ്പിലാന്‍, ആശാരി, പുറംകലയന്‍, കൊല്ലന്‍ എന്നീ സ്ഥാനികര്‍ ചേര്‍ന്ന് ഇക്കര നടയിലും മന്ദംഞ്ചേരിയിലെ ബാബലിക്കരയിലും തണ്ണീര്‍കുടി ചടങ്ങ് നടത്തി. അതിനുശേഷം അടിയന്തരയോഗം ഇക്കര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംഞ്ചേരിയില്‍ എത്തി.

മന്ദംചേരി ഉരുളിക്കുളത്തിനു സമീപത്തു നിന്നും കൂവയില ശേഖരിച്ച് സംഘം ബാവലി കരയില്‍ എത്തിയപ്പോള്‍ തണ്ണീര്‍കുടി പൂര്‍ത്തിയാക്കിയ ഒറ്റപ്പിലാന്‍ ആശാരി പുറംകലയന്‍ എന്നീ സ്ഥാനികര്‍ മറുകരയില്‍ അടിയന്തരയോഗത്തെ കാത്തുനില്‍ക്കുകയും അനുമതി വാങ്ങി ബാവലിയില്‍ മുങ്ങി അക്കരെ സന്നിധാനത്തില്‍ പ്രവേശിക്കുകയും ചെയ്യും. അവര്‍ തിരുവഞ്ചിറ കടന്ന് മണിത്തറയുടെ കിഴക്കുഭാഗത്ത് നിലയുറപ്പിച്ചപ്പോള്‍ സമുദായി കൃഷ്ണ മുരളി നമ്പൂതിരി, ജന്മ ശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തരയോഗക്കാരും അവകാശികളും മണിത്തറയില്‍ എത്തി കൂവയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ ശേഖരിച്ച ബാവലിതീര്‍ത്ഥം ജന്മ ശാന്തി സ്വയംഭൂവില്‍ അഭിഷേകം ചെയ്ത് സാഷ്ടാംഗ പ്രണാമം നടത്തി. തുടര്‍ന്ന് അമ്മാറക്കല്‍ തറ വണങ്ങി സംഘം തിരികെ പോന്നു. രാത്രി ഇക്കരെ സന്നിധാനത്തിലെ ആയില്യാര്‍ക്കാവില്‍ ഗൂഢപൂജയും അപ്പട നിവേദ്യവും നടത്തി.

Leave a Reply

Your email address will not be published.

Previous Story

പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്ക്കാരം യു.കെ.രാഘവന്

Next Story

മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു

Latest from Uncategorized

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. സംഭവത്തിൽ വളർത്തുമകളായ സുൽഫിയത്തിൻ്റെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ്

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24നു വൈകിട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24നു വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച് ഇന്നലെ

മൂരാട്, പയ്യോളി ഗേറ്റുകളിൽ മേൽപ്പാലം നിർമിക്കണമെന്ന് പെൻഷനേഴ്സ് യൂണിയൻ

ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് ഇടയ്ക്കിടെ അടയ്ക്കുന്നതിനാൽ ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ നാഷണൽ ഹൈവേയോട്