കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണം. വികസന സമിതി 

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫെർമേഷൻ സൊസൈറ്റി ദിനാചരണയോഗം ആവശ്യപെട്ടു.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. വിദേശത്തും സ്വദേശത്തുമുള്ള നുറു കണക്കിന് ആളുകൾ ദിനം പ്രതി സന്ദർശിക്കുന്ന ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇന്റർനെറ്റ് സൗകര്യം തീരെ ലഭ്യമല്ല. ജനപ്രതിനിധികളുടെ വികസന ഫണ്ട്ഉപയോഗിച്ചോ ത്രിതല പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയോ സർക്കാർ കമ്പനി കളുടെ സി എസ്സ് ആർ ഫണ്ട് ലഭ്യമാക്കിയോ പ്രൊജക്റ്റ്‌ നടപ്പാക്കണം.

ഇന്റർ നെറ്റും പുതിയ സാങ്കേതിക വിദ്യയും വരുത്തിയ മാറ്റങ്ങൾ എന്ന വിഷയം ഡോക്ടർ അബുബക്കർ കാപ്പാട് അവതരിപ്പിച്ചു.

കാപ്പാട് ബീച്ചിലെ വൈ ഫൈ സേവനവും സാധ്യതയും പരിഹാരവും എന്ന വിഷയം കോഴിക്കോട് ടെലികോം ഡെപ്യുട്ടി ജനറൽ മാനേജർ എംഎ ഗഫൂർ സംസാരിച്ചു.

പഞ്ചായത്ത്‌ മെമ്പർ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മെമ്പർ റസീന ഷാഫി, കോഴിക്കോട് ടെലികോം സബ് ഡിവിഷണൽ എഞ്ചിനീയർ എൻ കെ. സുമൽ, ബീച്ച് ബ്ലു ഫ്ലാഗ് മാനേജർ ഗിരീഷ്, വിനോദ് കാപ്പാട് , നാസർ കാപ്പാട്, സംസാരിച്ചു. ബ്ലോക്ക് മെമ്പർ എം പി. മൊയ്‌തീൻ കോയ സ്വാഗതവും കൺവീനർ വി കെ റാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മേളം അരങ്ങേറ്റം

Next Story

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എഞ്ചീനിയറിങ്ങ്, സി.എ, എൽ.എൽ.ബി എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ

കേന്ദ്രസർക്കാർ വിദേശകാര്യ വകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ സതീഷ് കുമാറിനെ ആദരിച്ചു

കേന്ദ്ര സർക്കാർ വിദേശ കാര്യവകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ കോഴിക്കോട് റീജിണൽ പാസ്പോർട്ട് ഓഫീസർ സതീഷ് കുമാറിനെ

എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്.ഇ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി, എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു.

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. അപർണ വാസുദേവൻ പുസ്തക പരിചയം നടത്തി.