വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ യാത്ര പോകാൻ പറ്റുന്ന കേരളത്തിലെ ഊട്ടികൾ പരിചയപ്പെടാം

//

ഈ വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ എവിടേക്കെങ്കിലും ഒരു യാത്ര പോകണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. മലബാറുകാരെ സംബന്ധിച്ച് ഈ സമയത്ത് പലരും നേരെ വിടുന്നത് ഊട്ടിയിലേക്കാണ്. ഊട്ടിയിലെ തണുപ്പും എളുപ്പം എത്തിച്ചേരാമെന്നതുമെല്ലാം ആളുകളെ അവിടേക്ക് ആകർഷിക്കുന്നുണ്ട്. ചിലർ കൊടൈക്കനാലും പിടിക്കുന്നുണ്ട്.എന്നാൽ കേരളത്തിൽ നിന്ന് ആളുകൾ തള്ളിക്കയറാൻ തുടങ്ങിയതോടെ ഇപ്പോൾ ഊട്ടിയിൽ യാത്രക്കാർക്ക് ഈ പാസ് ഏർപ്പെടുത്തിയിരിക്കുകയണ് തമിഴ്നാട് സർക്കാർ. ഇതോടെ പൈസ ചെലവ് മാത്രമല്ല, സമയവും അധ്വാനവും വേറെ മുടക്കണം. എന്നാൽ കേരളത്തിൽ തന്നെ ഊട്ടിയെ പോലെ ആസ്വദിക്കാനുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ പിന്നെ എന്തിന് സമയവും പണവും മുടക്കി ഊട്ടിയിലേക്ക് പിടിക്കണം? നൂലാമാലകൾ ഒന്നും ഇല്ലാതെ ആസ്വദിച്ച് വരാൻ കഴിയുന്ന കേരളത്തിലെ ചില ‘ഊട്ടികൾ’ പരിചയപ്പെടാം.

കക്കാടംപൊയിൽ

മിനി ഗവി അല്ലെങ്കിൽ മലബാറുകാരുടെ ഊട്ടി, എന്നാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിരമണീയമായ ഇടങ്ങളിലൊന്നായ കക്കാടoപൊയിൽ അറിയപ്പെടുന്നത്. പച്ചപുതച്ച് നിൽക്കുന്ന മലകളും കുന്നിൻചരുവും അരുവികളും തണുത്ത കാലാവസ്ഥയും ഇവിടക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാ ട്ടമാണ് കക്കാടംപൊയിലിലെ മറ്റൊരു ആകർഷണം.

നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടുത്തെ കാലാവസ്ഥ ഏതൊരാളേയും ആകർഷിക്കും. പാലക്കാട് ചുട്ട് പൊള്ളുമ്പോൾ പോലും നെല്ലിയാമ്പതിയിൽ കാലാവസ്ഥ തണുപ്പാണ്. അതിരാവിലെ കോടമഞ്ഞ് നിറഞ്ഞ കാഴ്ചകളാണ് ഇപ്പോഴും സഞ്ചാരികളെ വരവേൽക്കുക.

റാണിപുരം

കാസർഗോഡിന്റെ ഊട്ടിയാണ് റാണിപുരം.കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്ത കാലാവസ്ഥ തന്നെയാണ് ഈ ഹിൽ സ്റ്റേഷന് ഊട്ടിയെന്ന പേര് വരാൻ കാരണം. ട്രക്കിംഗ് കഴിഞ്ഞ് മുകളിലെത്തിയാൽ ചാറ്റൽ മഴയും ഇടയ്ക്ക് കോടയുമെല്ലാം കൂട്ടായി ഉണ്ടാകും. മുകളിൽ നിന്നുള്ള കാഴ്ച അതിലും മനോഹരമാണ്.

 

കൊടികുത്തിമല

കോടമഞ്ഞ് കാഴ്ച മറക്കുന്ന കൊടികുത്തിമല മലപ്പുറത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. വെറുതെ പേര് കൊണ്ട് മാത്രമല്ല കേട്ടോ ഇവിടുത്തെ കാഴ്ചകളും കാലാവസ്ഥയും ഊട്ടിയോട് തുല്യം തന്നെ. പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനായ ഇവിടെ കടുത്ത വേനലിൽ പോലും തണുപ്പാണ്.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ് ;ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാവിന് ശസ്ത്രക്രിയ

Next Story

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയാ പിഴവ് : ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

Latest from Main News

കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി നീട്ടണം: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്.

  കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി 2026 മാർച്ച് 31

പോസ്റ്റ് ഓഫീസുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം. മാറ്റം ഓഗസ്റ്റ് മുതൽ

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാലായിരുന്നു നേരുത്തേ പോസ്റ്റ് ഓഫീസുകൾക്ക്

കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്.

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി.

അറബിക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിൽ, കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ