തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടില്‍ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഗിരിജയെ ചുറ്റികകൊണ്ട് കാല്‍മുട്ടുകള്‍ തകര്‍ത്തശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ഫോണ്‍ വിളി തുടര്‍ന്നിരുന്നു. ഇന്ന് ഷൈനിയെ ഭര്‍ത്താവ് സോജോ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് യുവതിയുടെ ഇരുകാല്‍മുട്ടുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ശസ്ത്രക്രിയാ പിഴവ് : ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

Next Story

കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി

Latest from Main News

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് സ്വർണ്ണക്കടത്ത് ശ്രമങ്ങൾ

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടവുമായി സിയാൽ. ഇതിനായുള്ള നിർണായക ധാരണാപത്രം സിയാലും കേരള ഹൈഡ്രജൻ വാലി