ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ, ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. രണ്ടു എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവയുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉള്‍വശവും മുന്‍ഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങള്‍ 3 മാസം സൂക്ഷിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റ് കാല്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങളിലേക്കു മാറ്റും. ഡ്രൈവിങ് സ്‌കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാന്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും. നിലവിലെ മാതൃകയില്‍ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. ഡ്രൈവിങ് പഠിപ്പിക്കുന്നവര്‍ ലൈസന്‍സ് നേടി 5 വര്‍ഷം കഴിഞ്ഞവരാകണമെന്ന നിര്‍ദേശം കര്‍ശനമാക്കാനും തീരുമാനിച്ചു.

കെഎസ്ആര്‍ടിസി 21 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കീഴില്‍ പ്രത്യേക വിഭാഗമായി 10 ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കും. വാഹനം റോഡില്‍ ഓടിക്കുന്നതിനു മുന്‍പ് പരിശീലിക്കാന്‍ സിമുലേറ്റര്‍ സൗകര്യവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മഴക്കാലപൂർവ റോഡ് പരിശോധനയ്ക്ക് ജില്ലയിൽ തുടക്കമായി. റസ്റ്റ് ഹൗസുകളും പരിശോധിക്കും

Next Story

ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി

Latest from Main News

സംസ്ഥാനമാകെ യു ഡി എഫ് തരംഗം,തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്യുഗ്ര വിജയം നേടും-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ചേമഞ്ചേരി: കേരളമാകെ യു ഡി എപ് തരംഗം ആഞ്ഞുവീശുകയാണെന്നും,യു ഡി എഫ് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി

അഘോനി ബോറ കൃഷി ചെയ്തു മറിയം ഉമ്മ

  എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം

നടിയെ അക്രമിച്ച കേസ് ; ആറ് പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന്