സംസ്ഥാനത്ത്‌ ഇന്ന് മുതൽ 20ാം തീയതി വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത

സംസ്ഥാനത്ത്‌ ഇന്ന് മുതൽ 20ാം തീയതി വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്ന് തെക്കൻ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ചില സ്‌ഥലങ്ങളിൽ മഴക്ക് പുറമെ ഇടിമിന്നലിനും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് അർധരാത്രി വരെ തെക്കൻ തമിഴ്‌നാട്, കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി.

അതേസമയം, കാലവർഷം അടുത്തയാഴ്‌ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 19ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. സാധാരണയായി മേയ് 22ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കാറ്.

Leave a Reply

Your email address will not be published.

Previous Story

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി

Next Story

ഊട്ടിയിൽ പുഷ്പമേള തുടങ്ങി ; സഞ്ചാരികളുടെ വൻ തിരക്ക്

Latest from Main News

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നത് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കി

ഇതര സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തി. ഇതോടെ കുറഞ്ഞ