പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി വിദേശത്തു കടന്നതായി സൂചന

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ വിദേശത്തു കടന്നതായി സൂചന .സിംഗപ്പൂരിലേക്ക് കടന്നതയി പൊലീസിന് വിവരം ലഭിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. പന്തീരങ്കാവ് പൊലീസ് ഒത്താശയോടെയാണ് വിദേശത്ത് കടന്നതെന്നാണ് വിവരം. അതേസമയം പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇതിനിടെ പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ യുവതി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ ലഭിച്ചു. പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന്

Next Story

രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു

Latest from Main News

കരിയാത്തുംപാറ പ്രകൃതി മനോഹരിയാണ്; അപകടകാരിയും

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധി ആഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക

ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക് സബ്സിഡി പ്രഖ്യാപിച്ചു

മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (എംആർഡിഎഫ് ) ക്ഷീര കർഷകർക്ക് ഗോതമ്പ് തവിട്, ചോളപ്പൊടി എന്നിവയ്ക്ക്

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം

കൊല്ലത്ത് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം. ഉമയനല്ലൂര്‍ സ്വദേശി അശ്വിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ

നിർബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ