രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു

രാജ്യാന്തര അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് വ്യാപക സ്വര്‍ണക്കടത്ത്. നേപ്പാള്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയുള്ള കള്ളക്കടത്തുകളില്‍ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ബംഗ്ലാദേശ് വഴി സ്വര്‍ണമെത്തിച്ച് ബംഗാള്‍ അതിര്‍ത്തി വഴി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നതായുള്ള വിവരങ്ങള്‍ നേരത്തെ കസ്റ്റംസിന് ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന് പണമെത്തിക്കുന്നത് റിവേഴ്സ് ഹവാല വഴിയെന്നാണ് കണ്ടെത്തല്‍. ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി കടത്തുന്ന സ്വര്‍ണക്കട്ടകള്‍ ബംഗാളില്‍ എത്തിച്ച് ഉരുക്കി ആഭരണങ്ങളാക്കിയും അല്ലാതെയും കേരളത്തിലേക്ക് കൊണ്ടുവരികയാണ്. നേപ്പാള്‍, ബീഹാര്‍, നെക്സോള്‍ പോലുള്ള വനാതിര്‍ത്തികളിലൂടെയും കടന്നു കയറിയും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്തിന് ഏജന്റുമാര്‍ മറ്റ് വഴികള്‍ തേടിയത്. ഇതിനൊപ്പം ഭീകരവാദ സംഘടനകളും ഫണ്ട് സ്വരൂപിക്കാന്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടിസില്‍ ഉള്ളവര്‍ നേപ്പാള്‍ അതിര്‍ത്തി വിമാനത്താവളങ്ങളില്‍ ഇറങ്ങി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയാണ് ചെയ്യുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളാണ് അതിര്‍ത്തി വഴിയുള്ള സ്വര്‍ണക്കടത്തുകളെയും നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികളിലും സ്വര്‍ണ കടത്തുകള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംഘങ്ങളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരാള്‍ക്ക് 100 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാനാകുമെന്ന സാധ്യതകളെയാണ് കള്ളക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി വിദേശത്തു കടന്നതായി സൂചന

Next Story

‘സാരി കാൻസർ’ സാരിയുടുക്കുന്നതിലൂടെ വരുമോ? എന്താണ് സാരി കാൻസർ ?

Latest from Main News

സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന്

ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യും.

ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക് ഇന്നും ജാമ്യമില്ല

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണത്തിന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. രാവിലെ 9 മുതല്‍

സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു

സപ്ലൈകോയില്‍ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയും സബ്‌സിഡി ഇല്ലാതെ 309 രൂപയുമാണ് വില.