


ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ഊട്ടി സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തുന്നതും ഊട്ടി പുഷ്പമേളയുടെ തിരക്കും കണക്കിലെടുത്ത് കോയമ്പത്തൂരിൽ നിന്ന് ഊട്ടിയിലേക്ക് പ്രത്യേക ബസുകൾ സർവീസുമുണ്ട്.നിലവിൽ കോയമ്പത്തൂർ-ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 80 ബസുകൾക്ക് പുറമെ മെയ് 10 മുതല്‍ കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് 25 സ്‌പെഷ്യൽ ബസുകൾ സര്‍വീസ് നടത്തുന്നു.