പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെൽപ്പർക്കും സസ്‌പെന്‍ഷന്‍

പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെൽപ്പർക്കും സസ്‌പെന്‍ഷന്‍. അങ്കണവാടി അധ്യാപിക വി രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

  

ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും പൊള്ളലേറ്റിട്ടിട്ടും മേലധികാരികളെ അറിയിക്കാത്തത് പിഴവാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അംഗന്‍വാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.

ഈ മാസം ഏഴാം തിയതിയാണ് സംഭവം. മകന്റെ കീഴ്ത്താടിയില്‍ തൊലി പോകുന്നുണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ അംഗന്‍വാടി ജീവനക്കാര്‍ വിളിച്ചു പറയുകയായിരുന്നു. കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് പാല്‍ കൊടുത്തതാണെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. തിളച്ച പാല്‍ കൊടുത്ത ശേഷം തുണി കൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് നടപടി.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച (16ന്) തുടങ്ങും

Next Story

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

Latest from Main News

സ്കൂളുകളിലെ പഠനയാത്രകൾക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കർശന മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകി. ടൂറിന് പുറപ്പെടുന്നതിന് ഒരാഴ്ച മുൻപെങ്കിലും മാനേജ്‌മെന്റുകൾ

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശങ്ങൾ‌ പരിഗണിച്ചാണ്  നടപടി. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ്

സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന

തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാഭ്യാസ കലണ്ടർ മാറിയെങ്കിലും സ്‌കൂൾ അർദ്ധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന. ഇതിനായി ക്രിസ്‌മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി

മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in