തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷിക ആഘോഷം നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷിക ആഘോഷം പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജയൻകണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. ഹരിതം പ്രസിഡണ്ട് വൈശാഖ് സദ്ഗമ അധ്യക്ഷനായിരുന്നു. സെക്രട്ടറി മജിത റിപ്പോർട്ട് അവതരിപ്പിച്ചു. കവിയുംതിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായിരുന്നു.

വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ച ബാബു കിഴക്കയിൽ, ബിന്ദു ദിനേശ്, അരുൺ പി.വി എന്നിവരെ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. ഹയർ സെക്കൻ്ററി, എസ് എസ് എൽ .സി പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ മേഘ്ന അർ നാഥ്, കെ വി ധനഞ്ജയ്എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കർട്ടൻ പോരാമ്പ്ര, ലഹരി വിരുദ്ധ വിമുക്തിസന്ദേശവുമായി ജീവിതം മനോഹരമാണ് എന്ന നാടകം അവതരിപ്പിച്ചു. കെ ജയപ്രകാശ് മാസ്റ്റർ നന്ദിപറഞ്ഞു. തുടർന്ന് ഗാനമേളയും, വിവിധകലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.