അതിമനോഹരമായ ബീച്ചുകളും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമാണ് ലക്ഷദ്വീപ്. ക്രിസ്റ്റല്‍ ക്ലിയര്‍ കടല്‍ ആസ്വാദിക്കാന്‍ കഴിയുന്ന, കടലിന് അടിയിലെ അദ്ഭുത ലോകം കാമാന്‍, പവിഴ പുറ്റുകളുടെ സൗന്ദര്യം ആസ്വദിക്കാനും ലക്ഷദ്വീപ് ധാരാളം മതി.
36 ചെറു ദീപുകള്‍ ചേര്‍ന്ന ദ്വീപ് സമൂഹമായ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം കൂടിയാണ്. കേരളത്തില്‍ നിന്ന് മിണിക്കൂറുകള്‍ മാത്രമേ ലക്ഷദ്വീപിലേക്കുള്ളൂ.
താമസത്തിനും ഭക്ഷണത്തിനുമെല്ലാം കേരളത്തേക്കാള്‍ ചെലവുകള്‍ കുറവാണ് ലക്ഷദ്വീപില്‍. മത്സ്യം കൊണ്ടുള്ള വിഭവം ആണ് കൂടുതല്‍. അതുപോലെ തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലതും ഇവിടെ ഉണ്ട്. ദ്വീപിലെ ബിരിയാണിയ്ക്ക് രസം വേറെയാണ്.
ദ്വീപ് മുഴുവനും തെങ്ങുകളായതിനാല്‍ കാറ്റിനു ഒരുപഞ്ഞവും ഇല്ല. ഡൈവിങ്, കയാക്കിങ്, ഗ്ലാസ്ബോട്ടിങ് പോലുള്ള വാട്ടര്‍ ടൂറിസം ആണ് ഏറ്റവും വലിയ ആകര്‍ഷകത. കടലിന് അടിയില്‍ ഒരു ലോകം തന്നെ ഉണ്ട്. പലതരം മത്സ്യങ്ങള്‍, പലതരം ജീവികള്‍ എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെയാണ്.
എന്താണ് ഡൈവിങ് – കടലിന് അടിയില്‍ മുങ്ങാന്‍ കുഴി ഇട്ടു ഡൈവിങ് നടത്താന്‍ ഇവിടെ കഴിയും. ഡൈവിങ് നടത്തുന്നതിന് മുമ്പ് നമുക്ക് ആദ്യം പരിശീലനം തരും. ഇതിന് നീന്തല്‍ അറിയണമെന്നില്ല. ശ്വാസം എടുക്കാനും വിടാനും പഠിപ്പിക്കുന്നതാണ് പരിശീലനം.
ഗ്ലാസ് ബോട്ടില്‍ കയറിയാല്‍ പവിഴപ്പുറ്റുകളെയും വര്‍ണാഭമായ കടല്‍ജീവികളെയും ഒരു ചില്ലുപാത്രത്തിലേക്കു നോക്കിയാലെന്ന പോലെ തെളിഞ്ഞു കാണാം. ഇത്തരം ബോട്ടുകളുടെ അടിഭാഗം ഗ്ലാസ് കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. താഴോട്ടു നോക്കിയാല്‍ കടല്‍ജീവികളെ കാണാം. പച്ച നിറത്തിലുള്ള തീരക്കടലാണ് ലക്ഷദ്വീപിന്റെ. വൃത്തിയുള്ള, ശാന്തമായ തീരങ്ങള്‍ക്കും ജലവിനോദങ്ങള്‍ക്കും ഇവിടെ പ്രസിദ്ധം. സ്‌കൂബ ഡൈവിങ്, സ്നോര്‍ക്കലിങ്, കയാക്കിങ്, സ്‌കീയിങ് തുടങ്ങിയവയ്ക്കു സൗകര്യമുണ്ട്. ഗ്രാമസന്ദര്‍ശനം, മറൈന്‍ മ്യൂസിയം, ലൈറ്റ് ഹൗസ് എന്നിവയുമുണ്ട്.
കൊച്ചിയില്‍ നിന്നു വിവിധ ദ്വീപുകളിലേക്കു കപ്പലുണ്ട്. നെടുമ്പാശേരിയില്‍നിന്ന് അഗത്തിയിലേക്കു വിമാനസര്‍വീസുമുണ്ട്. അവിടെനിന്നു മറ്റു ദ്വീപുകളിലേക്കു കപ്പല്‍, വെസല്‍, ബോട്ട് വഴി പോകാം. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ടൂര്‍ പാക്കേജുകളുമുണ്ട്. ദ്വീപില്‍ നമുക്കു പരിചയക്കാരുണ്ടെങ്കില്‍ അവരുടെ സ്പോണ്‍സര്‍ഷിപ് വഴിയും ലക്ഷദ്വീപിലേക്ക് പോകാം.
യാത്ര ചെയ്യുന്നതിന് മുമ്പ് ഡിക്ലറേഷന്‍ ഫോം (സ്പോണ്‍സര്‍ എടുക്കണം), 50 രൂപ ചലാന്‍ (ഒരു കുടുംബത്തിന്), 200 രൂപ ഹെറിറ്റേജ് ഫീ (ഒരാള്‍ക്ക്) എന്നിവ അടച്ചതിന്റെ രസീത്. കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസില്‍ ടൂറിസം സെല്ലില്‍ അടയ്ക്കണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം.ഇതിനായി വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സൈറ്റില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യും. ലക്ഷദ്വീപിലേക്കു പ്രവേശിക്കണമെങ്കില്‍ പെര്‍മിറ്റ് നിര്‍ബന്ധമാണ്. സൈറ്റില്‍ത്തന്നെ പെര്‍മിറ്റ് അപ്ലോഡ് ചെയ്യും.