കീഴരിയൂർ:കീഴരിയൂരിൽ നിന്ന് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. കീഴരിയൂർ മഹല്ല് ഖാദി അബ്ദുൽ വാഹിദ് വാഫി ഉദ്‌ഘാടനം ചെയ്തു. മഹല്ല് കോഓഡിനേഷൻ കമ്മറ്റി ചെയർമാൻ കേളോത്ത് മമ്മു അധ്യക്ഷത വഹിച്ചു. എ.പി അസീസ് മാസ്റ്റർ,സഈദ് തയ്യിൽ,തോട്ടത്തിൽ പോക്കർ,, കെ.ടി അബ്ദുറഹിമാൻ, അമ്മത് ഉല്ലാസ്, റാഷിദ് പി. വി എന്നിവർ ആശംസകൾ അർപ്പിച്ചു. കെ. നൗഷാദ്, വി.കെ. ബഷീർ, കെ.ഒ.കെ അബ്ദുല്ല,കുഞ്ഞബ്ദുല്ല തുണ്ടിയോത്ത് മീത്തൽ എന്നിവർ മറുപടി പ്രസംഗം നടത്തി. കെ. അബ്ദുറഹ്‌മാൻ സ്വാഗതവും മിസ്ഹബ് കീഴരിയൂർ നന്ദിയും പറഞ്ഞു.