അധികൃതരുടെ അനാസ്ഥ നാടിന് വിനയാകുന്നു

വീടുകളിൽ നിന്നും നിർബന്ധപൂർവമായി 50 രൂപ ഫീസ് വാങ്ങി നമ്പ്രത്തുകര ഭാഗത്ത് ശേഖരിച്ച് വെച്ച പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ പൊടുന്നനേ പെയ്ത മഴയത്ത് കെട്ട് പൊട്ടി പരന്നൊഴുകി നാടിനാപത്തായി മാറി. മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ നടപടിയും ശക്തമാക്കേണ്ട കാലത്ത് പഞ്ചായത്ത് ഭരണാധികാരികളുടെ അലംഭാവവും അനാസ്ഥയുമാണിതിന് ഇതിന് കാരണം.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും സംസ്ക്കരിക്കുന്നതിലും കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഷിനിൽ ടി.കെ വൈസ് പ്രസിഡണ്ട്
അർഷിദ.എൻ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.