സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അധ്യാപക സംഘടനകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ മന്ത്രി വിളിച്ചുചേർത്തു.
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിഡി, ആർഡിഒ, ഡിഇഒ, എഇഒ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും പൊതു വിദ്യാഭ്യാസ ഡയറക്റ്റർ കെ. ഷാനവാസും പങ്കെടുത്തു.