സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് മദ്യ വിൽപ്പന

സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് മദ്യ വിൽപ്പന. 19,088.68 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച് തീർത്തത്. 2022-23 സാമ്പത്തിക വർഷം ഇത് 18,510.98 കോടി രൂപയായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി  16,609.63 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്.

  

കേരളത്തിൽ വിൽപ്പന നടത്തുന്ന മദ്യത്തിൽ 80 ശതമാനവും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്. 20 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകൾ വഴിയുമാണ സംസ്ഥാനത്തെ മദ്യവില്‍പന. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍.

പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.