സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്.  ഇക്കഴിഞ്ഞ അഞ്ച് മാസം കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ  മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്.

   

2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. എന്നാൽ കഴിഞ്ഞ വർഷക്കാലത്തെ മുഴുവൻ കണക്കുകൾ നോക്കിയാൽ അത് നാലായിരത്തിനും താഴെയാണ്. അതിന് മുന്നേയുള്ള വർഷവും സമാനമായിരുന്നു സ്ഥിതി. എന്നാൽ ഇത്തവണ ഈ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് മരണം 13 ലെത്തി.

മലപ്പുറത്ത് മാത്രം 8 മരണമാണ് ഈ വർഷം മഞ്ഞപ്പിത്തം മൂലം ഉണ്ടായത്. ജില്ലയിൽ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് മുൻ കരുതലുകളെടുത്തിട്ടുണ്ട്. രോഗം പടരുന്ന മലയോര മേഖലകളിലെ വീടുകളിൽ കയറി ബോധവൽക്കരണം നടത്തും, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്തെന്ന് ഉറപ്പുവരുത്തും, വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണമെന്ന കാര്യവും ജനങ്ങളെ അറിയിക്കും.

രോഗബാധിതർ കൃത്യമായി വിശ്രമം എടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കണക്കുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷിക ആഘോഷം നടത്തി

Next Story

കൊടുവള്ളിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

Latest from Main News

വൈദ്യുതി ബിൽ ഇനി 1000 രൂപ വരെ പണമായി അടയ്ക്കാം അതിൽ കൂടുതലുള്ളത് ഓൺലൈനിൽ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന്

മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു

തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച്​ ബിഷപ്പ്​ മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. മാനന്തവാടി

കോഴിക്കോട് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ സിറാജ് മാധ്യമപ്രവർത്തകൻ മരിച്ചു 

  കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കാർഡുകാർക്ക് പ്രതിമാസം 28