കോഴിക്കോട്: കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്തമിന്നലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്. കനത്തമഴയും മൂടല്‍മഞ്ഞുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. നാലുവിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്. ദുബൈ,ദമാം എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി.