സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിവി സത്യനാഥന്റെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് കുറ്റപത്രത്തിലുള്ളത്. 2000 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫെബ്രുവരി 22ന് രാത്രിയില്‍ പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രതി അഭിലാഷ് പിന്നീട് പൊലീസില്‍ കീഴടങ്ങിയിരുന്നു.

പാര്‍ട്ടിക്കുള്ളിലുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. സത്യനാഥന്റെ അയല്‍വാസിയുമായ അഭിലാഷ് കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കൊയിലാണ്ടി നഗരസഭാ ഭാരവാഹികളുട ഡ്രൈവറായിരുന്നു അഭിലാഷെന്നും എന്നാല്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി സിപിഎം സംഭവസമയത്ത് വ്യക്തമാക്കിയിരുന്നു.
 

Leave a Reply

Your email address will not be published.

Previous Story

അധികൃതരുടെ അനാസ്ഥ നാടിന് വിനയാകുന്നു

Next Story

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറിയെന്ന് പ്രതിപക്ഷ നേതാവ്

Latest from Main News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,