നവവധുവിന് ക്രൂര മര്‍ദനം, യുവതിക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കും ;മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടിയുണ്ടാകും. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി

Next Story

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Latest from Main News

പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ

ഫ്രഷ് കട്ട് സംഘര്‍ഷം: സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: ഫ്രഷ് കട്ട് സംഘര്‍ഷത്തിന് ശേഷം വിദേശത്തേക്ക് കടന്ന സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,

തദ്ദേശ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും ജാഥകളും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് സംഘടിപ്പിക്കണം- ജില്ല കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് കെ ജയകുമാർ രംഗത്ത്. പ്രസിഡന്റിന്റെ