കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ് എന്നീ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് മെയ്‌ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2024 മെയ് 31 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് നിയമനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.
ഇന്റേൺഷിപ്പും പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ജി-പേ/ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 31.
ഫോൺ: 0484-2422275, 9539084444.

Leave a Reply

Your email address will not be published.

Previous Story

നവവധുവിന് ക്രൂര മര്‍ദനം, യുവതിക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കും ;മന്ത്രി വീണാ ജോര്‍ജ്

Next Story

വിദേശത്ത് മെഡിക്കല്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജൂലായ് 17 ന്

കീഴരിയൂർ : കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള.

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരിക്ക്

  ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് താരമായി മെൽവിൻ; അഭിനന്ദിച്ച് ഷാഫി പറമ്പിൽ എം.പി

പയ്യോളി: കേരള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കുകയും ഗവൺമെൻ്റ് ഹൈക്കോടതിയിൽ ഡിവിഷൻ ബഞ്ചിൽ നൽകിയത് തള്ളുകയും ചെയ്ത നടപടിക്കെതിരെ ചാനൽ