തിക്കോടി: ഇന്നലെകളെ മറന്നോടാതെ നാടിൻ്റെ സ്പന്ദനമറിഞ്ഞ് ഒപ്പം ചേരുന്ന പുതിയ തലമുറയെയാണ് സമൂഹം ആവശ്യപ്പെടുന്നതെന്നും നഷ്ടപ്പെട്ടു പോകുന്ന നാട്ടു നന്മകളെ തിരിച്ചു പിടിക്കുകയാണ് റസിഡൻ്റ്സ് അസോസിയേഷൻ പോലുള്ള കൂട്ടായ്മകളുടെ ലക്ഷ്യമെന്നും ബിജു കാവിൽ .തിക്കോടി കൂട്ട് റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയും സാംസ്കാരിക സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജു കാവിൽ – സെക്രട്ടറി അനിത യുകെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ചന്ദ്രമോഹൻ കെ പി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം അബ്ദുള്ളക്കുട്ടി, മുഹമ്മദലി, ആയിഷാബി ടീച്ചർ, സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി അനിത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു – ട്രഷറർ രവികളത്തിൽ നന്ദിയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കൂട്ട് കുടുംബാംഗങ്ങൾക്കുള്ള ഉപഹാരവിതരണവും നടന്നു. ടി.കെ രുഗ്മാംഗദൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ കൃഷ്ണപുരി ,സി വിജയൻ, നൗഷാദ്, ചന്ദ്രൻ സി , രാജൻ കെ കെ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി പ്രസിഡണ്ട് ചന്ദ്രമോഹനൻ, സെക്രട്ടറി അനിത യുകെ, ട്രഷറർ രവികളത്തിൽ എന്നിവർ തുടരാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.