കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു. സ്കൂളിലെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്ന വി.എം.പ്രകാശനും സർവ്വീസിൽ നിന്നും പിരിയുന്ന പൂർവ്വ അധ്യാപകർക്കും നൽകിയ യാത്രയയപ്പ് സമ്മേളനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന മാസ് ഫെസ്റ്റ് 2024ൽ സംഘടിപ്പിച്ച പരിപാടിയിൽ രമേശ് കാവിൽ, ഏഷ്യാനെറ്റ് സിംഗർ ആര്യൻ ബ്രോ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, കെ.ടി.റഹ് മത്, എ.അസീസ്, പ്രിൻസിപ്പൽ കെ.ലൈജ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.വി.രതീഷ് , പ്രധാനാധ്യാപിക ദീപാഞ്ജലി മണക്കടവത്ത്, ഇ.സുരേഷ് പി.ടി.എ. ഭാരവാഹികളായ ഹാഷിം, സജിലാൽ,സത്താർ എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്. വിജയി നസ നാസറിനും വിവിധ കലാകായിക പ്രതിഭകൾക്കും ഉപഹാരം നൽകി. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഒരുക്കിയ കലാവിരുന്ന്, എം.എസ്. മെഹറൂബ് നയിച്ച ഗസൽ രാവ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.