വിപണിയിൽ മഞ്ഞൾ വിലയിൽ വർദ്ധനവ്

/

വിപണിയിൽ മഞ്ഞൾ വിലയിൽ വർദ്ധനവ്.  ചില്ലറ വിപണിയിൽ കിലോയ്ക്ക് 200 രൂപ വരെ മഞ്ഞൾ വിലയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ പുതിയ മഞ്ഞൾവരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്ത്തിവയ്ക്കുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്.

മാർച്ച് -ഏപ്രിൽ -മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞൾ വിളവെടുപ്പ് നടക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് മഞ്ഞൾ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞവർഷം ഈ കാലയളവിൽ ചില്ലറവിപണിയിൽ മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില. വിളവ് മോശമായാൽ മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. വിദേശ വിപണികളിൽ കുർകുമിൻ കൂടിയ മഞ്ഞളിനാണ് ആവശ്യക്കാർ.

പാചകത്തിന് പുറമേ, മരുന്നിനും സൗന്ദര്യവർധക വസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞൾ ഉപയോഗിക്കുന്നത്. രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കേരളം,
കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞൾ ഉത്പാദനത്തിൽ മുന്നിലുള്ള ആദ്യ സംസ്ഥാനങ്ങൾ.  ഉത്പാദനത്തിൽ കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,800 ടണ്ണാണ് കേരളത്തിൻ്റെ സംഭാവന. അതേസമയം, ഇന്ത്യയാണ് മഞ്ഞൾ ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള രാജ്യം. അമേരിക്കയാണ് ഇന്ത്യയുടെ പ്രധാന വിപണി. കൂടാതെ, ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ മഞ്ഞളിന് ആവശ്യക്കാർ ഏറെയാണ്.

Leave a Reply

Your email address will not be published.

Previous Story

കോ­​ഴി­​ക്കോ­​ട് ന­​വ­​വ­​ധു­​വി­​നെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍​ത്താവിനെതിരെ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു

Next Story

ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം

Latest from Feature

അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ

ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി

മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ എന്ന ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍