ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതിനിടെ സ്ഫോടനം നടന്ന സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചു. മാരക സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചത് എന്നാൽ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 8.15യോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു.
വടകര മണ്ഡലത്തിൽ മത്സരിച്ച മുതിർന്ന സിപിഎം നേതാവ് കെകെ ശൈലജയ്ക്കെതിരെയും മറ്റൊരു പ്രമുഖ നടിക്കെതിരേയും ഹരിഹരൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്.