കാട്ടുപോത്ത് ആക്ര മണത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ത്തിത്തുടങ്ങി.
കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്ന യാത്രികർ വെള്ളിയാഴ്ച മുതൽ കക്കയം ഡാം സൈറ്റ് ചുരം കയറാൻ തുടങ്ങി. മേയ് ഒന്നുമുതൽ ഹൈഡൽ ടൂറിസം കേന്ദ്രം തുറന്നിരുന്നു. സഞ്ചാരികൾക്കാവശ്യമായ സുരക്ഷ ഒരുക്കുമെന്ന് വനംവകുപ്പ് –ഹൈഡൽ അധികൃതർ ഉറപ്പു നൽകിയിരുന്നുവെങ്കിലും വന മേഖലയോടുചേർന്ന ഉരക്കുഴി മേഖലയിൽപ്പോലും ആവശ്യമായ ഗൈഡുമാരും വാച്ചർമാരും ഇല്ലാതിരുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അടുത്ത മണിക്കൂറിൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത
ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്നാണ് വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടത്. മാർച്ച് അഞ്ചിന് കർഷകൻ പാലാട്ടിയിൽ അബ്രഹാം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരിച്ചതോടെ ടൂറിസം കേന്ദ്രത്തിലെ നിയ ന്ത്രണം കർശനമാക്കി.
വേനലിന്റെ രുക്ഷത ഡാം സൈറ്റ് മേഖലയിലെ ടൂറി സത്തെ കാര്യമായി തളർത്തിയിട്ടുണ്ട്.
മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്ത് ടൂറിസം വികസനപദ്ധതികൾ താളംതെറ്റുന്ന അവസ്ഥയാണ്.ഒരു വർഷം മുമ്പ് നിർമാണമാരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം ഇനിയും പൂർത്തിയായിട്ടില്ല. കക്കയംവാലി ടൂറിസം പദ്ധതിക്ക് 2005-ൽ തുടക്ക മിട്ടിരുന്നുവെങ്കിലും തുടർപ്രവർത്തനമു ണ്ടായില്ല. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടം കാണാൻ നിർമിച്ച തൂക്കുപാലം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയി ലാണ്.ഉരക്കുഴിയിലേക്കുള്ള നട പ്പാതയിലും യാത്ര ദുഷ്കരം.മൊബൈൽ റെയ്ഞ്ച് ഇല്ലാത്തതിനാൽ വാക്കി ടോക്കി സംവിധാനം പ്രവർത്തനരഹിതമാണ്. വനംവകുപ്പിന് ഡാം സൈറ്റ് മേ ഖലയിൽ വാഹനസൗകര്യമില്ലാ ത്തതും ആശങ്കകൂട്ടുന്നു.
കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജില്ലാ ഫോറസ്റ്റ് ഡിവല പ്മെന്റ് ഏജൻസിയുടെ തീരുമാനപ്രകാരം ടിക്കറ്റ് നിരക്ക് കൂട്ടി. മുതിർന്നവരുടെ ടിക്കറ്റ് 40 രൂപയിൽന്ന് 50 രൂപയായും കുട്ടികളുടേത് 20 രൂപയിൽനിന്ന് 30 രൂപയുമായാണ് കൂട്ടിയത്. മലബാർ വന്യജീവിസങ്കേതത്തിൻ്റെ ഭാഗമായതിനാൽ പത്തുരൂപ സാങ്ച്വറി ഫീസായി ഈടാക്കുന്നതിനാലാണ് ടിക്കറ്റിന് 50 രൂപ നൽകേണ്ടിവരുന്നത്. സഞ്ചാരികൾക്ക് പ്രാഥമികസൗകര്യങ്ങൾ നിർവഹിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾപോലും ഒരുക്കാതെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്