എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു.

അതേസമയം, പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റീവായി കാണുന്നുവെന്നും രമ പറഞ്ഞു. ആ പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് പോസ്റ്റീവ് കാര്യമാണ്.  മാതൃകാപരമായ നിലപാടാണിത്. തിരുത്തിയത് നല്ലകാര്യം. അത് തന്നെയാണ് ഏറ്റവും വലിയ സന്ദേശമെന്നും കെ കെ രമ അഭിപ്രായപ്പെട്ടു.

സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടില്‍ മാറ്റമില്ല. പുരുഷാധിപത്യസമൂഹമാണ്. എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിന്റുള്ളില്‍ ചില കാര്യങ്ങളുണ്ട്. ഹരിഹരന്‍ അത്ഭുതപ്പെടുത്തി. സ്ത്രീകളുടെ കാര്യത്തില്‍ ഏറ്റവും പുരോഗമനാത്മക നിലപാട് എടുക്കുന്നയാളാണ് ഹരിഹരന്‍. പൊതുരംഗത്തേക്ക് സ്ത്രീകള്‍ വരണമെന്ന് ശക്തമായി വാദിക്കുന്നയാളാണ്. അതിനാല്‍ ഹരിദാസന്റെ പരാമര്‍ശം പ്രയാസമുണ്ടാക്കിയെന്നും രമ പറഞ്ഞു.

 

Leave a Reply

Your email address will not be published.