മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.

 

ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി

Next Story

വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി ; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

Latest from Main News

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന. ശ്രീകോവിലിലെ കട്ടിള പാളി, ദ്വാരപാലക ശില്പം എന്നിവിടങ്ങളിലെ സാമ്പിളുകൾ

ശബരിമല നട തുറന്നു; തീർഥാടകരുടെ തിരക്ക്, വെർച്വൽ ക്യൂ ഡിസംബർ 3 വരെ ഫുൾ

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ഥാടകരാണ്. 30000

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം

സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 42 മരണം. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈദരാബാദ്

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും, 14,16,275 സ്ത്രീകളും, 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681