1000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി ജർമൻ സംഘം കേരളത്തിലെത്തി

മലയാളി നഴ്‌സുമാർക്ക് അവസരമൊരുക്കി ജർമൻ സംഘം കേരളത്തിലെത്തി. 1000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി ജർമൻ സംഘം മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ചു. ജർമനിയിലെ ആശുപത്രി മേഖലയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്‌കൽപിയോസ് ഗ്രൂപ്പ് ആണ് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തത്. മികച്ച സേവന വേതന വ്യവസ്ഥകളാണ് ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. 170 ആശുപത്രികളാണ് ഗ്രൂപ്പിന് ജർമനിയിൽ ഉള്ളത്. തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക് മുഖേന ആണ് നിയമനം.

 

ആസ്‌കൽപിയോസ് ഗ്രൂപ്പ് ഇന്റർനാഷനൽ റിക്രൂട്ടിങ് ഹെഡ് ആസ്ട്രിഡ് സട്രോറിസ്, ഡെഫാ എക്‌സിക്യൂട്ടീവ് ഡയറക്ടർ തോഴ്സ്റ്റൺ കീഫർ, ചീഫ് ലീഗൽ ഓഫിസർ അഞ്ജാ എലിസബത്ത് വീസൻ, ജൂനിയർ മൈഗ്രേഷൻ കൺസൽറ്റന്റ് വാലന്റീൻ ഏലീയാസ് വീസൻ, മൈഗ്രേഷൻ കൺസൽറ്റന്റ് ജൻസ്-വേ-പീഷ്, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി, ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ഒഡെപെക് എംഡി എ.അനൂപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ

Next Story

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് അറിയാൻ ചില നുറുങ്ങു വഴികൾ ഇതാ

Latest from Main News

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ