ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ

ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിര്‍ദ്ദേശങ്ങളിൽ സർക്കാർ ഇനിയും ചര്‍ച്ച തുടരും.

 

ജീവനക്കാര്‍ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെ വ്യാപക അതൃപ്തിയാണ് ഉണ്ടായത്. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് വലത് സംഘടനകൾ ഒരുപോലെ എതിർത്തു. ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാര്‍ശ. കോടതി നടപടികളിൽ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണെമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ നിലപാടെടുത്തു.

ടെക്നിക്കൽ തസ്തികകൾ അടക്കം ക്ലാസ് 3, ക്ലാസ് 4 തസ്തികകൾ കൂടുതലായി ഉൾപ്പെടുത്തി നിലവിലുള്ള നിയമന പ്രതിസന്ധി മറകടക്കണമെന്ന നിര്‍ദ്ദേശവും യോഗത്തിലുണ്ടായി. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പ്രശ്നങ്ങൾ രണ്ടാഴ്ചയ്ക്കകം എഴുതി സമർപ്പിക്കാനും ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രൊപ്പോസൽ അംഗീകാരം നേടിയ ശേഷം വിശദാംശം ചർച്ച ചെയ്യാമെന്നും യോഗത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണം ; നിരവധി പേര്‍ക്ക് പരിക്ക്

Next Story

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്കെഎസ്എസ്എഫ്

Latest from Main News

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി; ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്

കെപിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകി, സംഘടനാ ചുമതല നെയ്യാറ്റിൻകര സനലിന്, ഉത്തര മേഖലയുടെ ചുമതല ഷാഫി പറമ്പിലിന്. വർക്കിംഗ് പ്രസിഡണ്ടുമാർക്ക്

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ