ഷിംലയിൽ വാഹനത്തിന് മുകളിൽ കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചുണ്ടായ അപകടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്ബിൽ ജയൻ്റെ മകൻ പി.ആദർശ് (26) ആണു മരിച്ചത്.

ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.

 

Leave a Reply

Your email address will not be published.