
കൊയിലാണ്ടി: എസ്.എസ്.എൽ.സി.യിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയർസെക്കണ്ടറിയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ചേച്ചിയും. കൊരയങ്ങാട് താലപ്പൊലി പറമ്പിൽ ദേവ തീർത്ഥത്തിൽ പ്രയാഗ് ജി കൃഷ്ണ കൊയിലാണ്ടി ജി വി എച്ച്.എസ്.എസ് ൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. പിന്നാലെ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർസെക്കണ്ടറി പരീക്ഷ ഫലത്തിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ചേച്ചി ഗയാകൃഷ്ണയും എത്തിയതോടെ ഇരട്ട വിജയതിളക്കത്തിൻ്റെ തിളക്കത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. ചേലിയ ആയൂർവേദ ആശുപത്രി ജീവനക്കാരൻ ജ്യോതി കൃഷ്ണൻ്റെയും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഇറിഗേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജോഷ്മയുടെയും മക്കളാണ് ഇവർ.



