കാന്താ…. ഞാനും വരാം ഇടുക്കിയിലെ കാന്തല്ലൂരിലേക്ക്- കൊടും ചൂടില്‍ സഞ്ചാരികളെ വരവേറ്റ് കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ്

കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം. ഈ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിയത്. ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കന്തല്ലൂര്‍. മെയ് 12 വരെ കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റ് നടക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പരിപാടിയിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം തണുപ്പും ആശ്വാസമാകും. കുടുംബത്തോടൊപ്പം തല്‍ക്കാലത്തേക്ക് ഒരു അവധിക്കാലം ആഘോഷിക്കുന്നവര്‍ക്ക് ഇവിടെയാണ് ഏറ്റവും മികച്ച സ്ഥലം.

കഴിഞ്ഞ ദിവസങ്ങളില്‍ കാന്തല്ലൂര്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മഞ്ഞുമൂടിയ നിലയിലായിരുന്നു. കേരളത്തില്‍ കൊടുംചൂടും വെയിലും ഒക്കെ കുതിച്ചുയരുമ്പോള്‍ ഇവിടെ മാത്രം ചെറുമഴ പെയ്തതോടെ മൂടല്‍മഞ്ഞിന്റെ സാന്നിധ്യം മനോഹരമായ കാഴ്ചയൊരുക്കി.

കേരളത്തിലെ പശ്ചമിഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി എന്ന മിടുക്കി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജില്ലയും കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കലവറയുമാണ്. മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്. മാത്രമല്ല, കേരളത്തിന്റെ കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ആപ്പിള്‍ താഴ് വരയാണ് കാന്തല്ലൂര്‍. ഈ പ്രദേശത്തെ ശരാശരി താപനില 18 ഡിഗ്രിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത വൈവിധ്യമാര്‍ന്ന വിളകളുടെ ആവാസ കേന്ദ്രവുമാണ്.


ആപ്പിള്‍ കാലത്താണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുക. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്. ആപ്പിള്‍ മത്രമല്ല, ഓറഞ്ചും മാതളവുമൊക്കെ പൊട്ടിച്ചു കഴിക്കാം സഞ്ചാരികള്‍ക്ക്. പ്ലംസ്, പീച്ച്, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, സ്ട്രോബറി, കോളിഫ്ളവര്‍, കാരറ്റ്, ബിന്‍സ്, ഉരുളക്കിഴങ്ങ് ബിറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

പട്ടിശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ എന്നിവയാണ് കാന്തലൂരിലെ പ്രാധന ആകര്‍ഷണങ്ങള്‍.

Leave a Reply

Your email address will not be published.

Previous Story

സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

Next Story

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

Latest from Main News

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്,

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെയാണ് കോഴിക്കോട് റെയിൽവേ

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക്

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒമ്പത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുടെ മുന്നറിയിപ്പ് ആയ

ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ്

ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും  സിപിഎം പ്രവർത്തകർ സംഘടിച്ച