വടകര വെള്ളികുളങ്ങരയിൽ കിണർ ഇടിഞ്ഞതിനെ തുടർന്നു രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ മൂന്ന് രക്ഷാസേനാഗങ്ങളെ മെയ് 11ന് സേനാംഗങ്ങൾ അനുസ്മരിക്കും. എം. ജാഫർ,കെ.കെ. രാജൻ,ബി അജിത്ത് കുമാർ എന്നിവരാണ് ദുരന്തത്തിൽപ്പെട്ട് വീരചരമം പ്രാപിച്ചത്. 2002 മെയ് 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
കേരളത്തിൻ്റെ സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ, ഫയര്‍ ആൻ്റ് റെസ്‌ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞരോർമ്മയാണ് വടകര വെള്ളികുളങ്ങര കിണര്‍ ദുരന്തം.
2002 മെയ് 11 ന് വടകര വെള്ളിക്കുളങ്ങരയിൽ കിണർ ഇടിഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മണ്ണിനടയിൽ അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് മൂന്ന് സേനാംഗങ്ങൾക്കും സ്വന്തം ജീവൻ നഷ്ടമായത്. വടകര അഗ്നിരക്ഷാ നിലയത്തിൽ നിന്നുമുള്ള സേനാംഗങ്ങൾ മുക്കാൽ ഭാഗത്തോളം ഇടിഞ്ഞുതാണ കിണറ്റിൽ നിന്നും ഒരാളെ അതിസാഹസികമായി രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിനിടയിൽ വീണ്ടും മണ്ണിടിഞ്ഞു വലിയ ദുരന്തം ഉണ്ടാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ മണ്ണിനടയിൽപെട്ട് നിസ്സഹായരായി മരണപ്പെട്ട എം.ജാഫർ, കെ.കെ.രാജൻ, ബി.അജിത് കുമാർ എന്നീ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇരുപത്തിരണ്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്.
അപരന്റെ ജീവന് സ്വന്തം ജീവനേക്കാൾ വില നൽകി സേവന സന്നദ്ധതക്കിടെ മരണം ഇവരെ മൂന്ന് പേരെയും തട്ടിയെടുക്കുകയായിരുന്നു. നിർഭാഗ്യകരമായി സംഭവിച്ച ദുരന്തത്തിൽ രക്തസാക്ഷികളായ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം.ജാഫർ, ബി.അജിത് കുമാർ, സീനിയർ ഫയർ ആൻ്റ് ഓഫീസർ (മെക്കാനിക്ക്) കെ.കെ.രാജൻ എന്നിവരുടെ കുടുംബാംഗങ്ങളെ വകുപ്പും സംഘടനകളും ചേർത്തുപിടിച്ചു.
ഫയർ സർവ്വീസിലെ ഓരോ സേനാംഗവും അവരവരുടെ കർമ്മ പഥത്തിൽ
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്വയം സുരക്ഷിതരാകുവാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം .
എം. ജാഫർ,കെ.കെ. രാജൻ,ബി അജിത്ത് കുമാർ എന്നിവരാണ് ദുരന്തത്തിൽപ്പെട്ട് വീരചരമം പ്രാപിച്ചത്. 2002 മെയ് 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.