സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരത്തെ തുടർന്ന് കഴിഞ്ഞ ആറു ദിവസമായി ടെസ്റ്റുകൾ മുടങ്ങിയിരുന്നു. ഇന്ന് പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകൾ പുനരാരംഭിക്കാനാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശം. അതേസമയം പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതിയും അറിയിച്ചിട്ടുണ്ട്.




