ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. നേരത്തെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് തള്ളി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്  പിതാവ് ജെയിംസ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്ന കേസിൽ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും ഫോട്ടോകളും ഡിജിറ്റൽ രേഖകളുമെല്ലാം പിതാവ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി പുതിയ തെളിവുകൾ പരിശോധിക്കണമെന്ന് സിബിഐക്ക് നിർദ്ദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്പിക്ക് കോടതി കൈമാറുകയും ചെയ്തു.

ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ജസ്നയുടെ പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ജസ്നയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം താൻ കൈമാറിയ തെളിവുകൾ ​തുടരന്വേഷണത്തിന് സഹായകരമാകുമെന്ന് ജസ്നയുടെ പിതാവ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായി സഹകരിക്കും’, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാന്താ…. ഞാനും വരാം ഇടുക്കിയിലെ കാന്തല്ലൂരിലേക്ക്- കൊടും ചൂടില്‍ സഞ്ചാരികളെ വരവേറ്റ് കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ്

Next Story

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം : മന്ത്രി ആർ ബിന്ദു

Latest from Main News

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട അന്തിമ വോട്ടര്‍ പട്ടിക വോട്ടര്‍ പട്ടികയിൽ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍  പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ.

2025-26 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു

2025-26 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം.  ട്രയൽ അലോട്ട്‌മെന്റ് തിയ്യതി

വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിൽ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 6 വരെ മാത്രം

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഒരാള്‍ക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ വി ആര്‍

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു

സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക്

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ഇനി കത്തോലിക്ക സഭയുടെ പുതിയ ഇടയൻ

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ് ആണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്.