ദേശീയപാതയിൽ വെങ്ങളം ബൈപാസ് ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം ബൈപാസ് ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

തൃശ്ശൂരിലെക്ക് വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്. അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന മുഴുവൻ ഗ്ലാസുകളും തകർന്നു റോഡിലേക്ക് ചിതറി.

കൊയിലാണ്ടി ട്രാഫിക് എസ്.ഐ. പ്രഥീ രാജിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ലോറി നേരെയാക്കിയ ശേഷം റോഡിലേക്ക് ചിതറിയ ഗ്ലാസുകൾ മുഴുവൻ അതേ ലോറിയിൽ കയറ്റി വിട്ടു.

Leave a Reply

Your email address will not be published.