എസ്.എസ്.എൽ.സി ഫലം നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി ജില്ലയിൽ ഒന്നാമത്. സംസ്ഥാനത്ത് രണ്ടാംസ്ഥാനം

നടുവണ്ണൂർ: എസ്.എസ്.എൽ.സി. ഫലം പുറത്തു വന്നപ്പോൾ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം. 100 % റിസൾട്ടിൽ ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയ സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തും എത്തി. 168 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ548 കുട്ടികളും വിജയിച്ചു. വിജയികളെ പി.ടി.എ.യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ടി.സി.സുരേന്ദൻ മാസ്റ്റർ, സുധീഷ് ചെറുവത്ത്, പി .ടി .എ .പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം, വൈസ് പ്രസിഡണ്ട് വിനോദ് , എസ്.എം.സി.ചെയർമാൻ എൻ. ഷിബീഷ്, വൈസ് ചെയർമാൻ കെ.ടി.കെ.റഷീദ് മുൻ ഹെഡ്മാസ്റ്റർ ടി.മുനാസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.ഷീജ, എജു കെയർ കൺവീനർ ടി.എം. ഷീല, സ്റ്റാഫ് സിക്രട്ടറി വി.കെ.നൗഷാദ്, പി.കെ.സന്ധ്യ, വി.സി. സാജിദ്, ദീപ നാപ്പള്ളി, മുസ്തഫ പാലോളി, സി.മുസ്തഫ, റഫീഖ് കുറുങ്ങോട്ട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

നന്ദിതയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

Next Story

മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ എന്ന ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം