കൊയിലാണ്ടിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി

/

കൊയിലാണ്ടിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി. കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുള്ള മനാഫ് (26) കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27)എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് പിടികൂടിയത്.

വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോൾഡ് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് കൊയിലാണ്ടി പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സി ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ് ഐ പ്രദീപ്കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ , ദിലീപ് , സിനു രാജ്, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ ഇവരെെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാന രീതിയിൽ കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിൽ 5 സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയ പോലീസ് പറയുന്നു.

ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തുന്നത്. ഇതിന്റെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായി പോലീസ് ചോദ്യം ചെയ്യുന്നത് വ്യക്തമാകുന്നതായി പോലീസ് പറയുന്നു.

Leave a Reply

Your email address will not be published.