ഉന്നതവിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ആയിരങ്ങൾക്ക് വഴികാട്ടി പേരാമ്പ്രയിലെ കരിയർ ഡെവലപ്പ്മെന്റ് സെന്റർ

നിരവധി പേർ ഐഐടി, എൻഐടി, ജെഎൻയു എന്നിവിടങ്ങളിൽ പ്രവേശനം നേടി

364 പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചു

സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലനം

മുഹമ്മദ്‌ ഫസലിന് ഇത് സ്വപ്ന നേട്ടമാണ്. ഡിഗ്രി പഠിക്കവേ അടുത്തത് ഇനി എന്ത് എന്ന് അവന് തീർച്ചയുണ്ടായിരുന്നില്ല. അപ്പോഴാണ് പേരാമ്പ്രയിലെ സംസ്ഥാന സർക്കാർ സ്ഥാപനമായ കരിയർ ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) നടത്തുന്ന ധനുസ്സ് എന്ന കരിയർ പരിശീലന പദ്ധതിയെക്കുറിച്ച് കേൾക്കുന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം നീളുന്ന പരിശീലന പദ്ധതിയായ ധനുസ്സിന്റെ സഹായത്തോടെ മുഹമ്മദ്‌ ഫസൽ പി ജിയ്ക്ക് പ്രവേശനം നേടിയത്
ജെഎൻയുവിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എം.എ അപ്ലൈഡ് ഇക്കണോമിക്സിന്.

ഇങ്ങനെ കോഴിക്കോട്ടെ ഗ്രാമീണ മേഖലകളിലുള്ള ആയിരക്കണക്കിന് യുവതീ യുവാക്കൾക്കാണ് സി ഡി സി വഴികാട്ടി ആയത്.

ഇതുവരെ 13,000 ത്തിൽ അധികം വിദ്യാർത്ഥികൾ 2017 ൽ സ്ഥാപിക്കപ്പെട്ട സി ഡി സി യുടെ സേവനം ഉപയോഗപ്പെടുത്തി. ഇതിൽ 7746 പേർ പെൺകുട്ടികളാണ്. 10,000 ത്തിൽപ്പരം പേർ മികവിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻഐടി, ഐസർ, ഇഫ്ലൂ, ഐസിഎആർ, ജെഎൻയു, ടിസ്സ് പോലുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയതും സി ഡി സി തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്.

സി ഡി സിയുടെ മത്സര പരീക്ഷാപരിശീലന പരിപാടികളിൽ 800 ൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 364 പേർ പി എസ് സി പരീക്ഷ എഴുതി സർക്കാർ മേഖലയിൽ ജോലി നേടി. 217 പേർ വിവിധ റാങ്ക് ലിസ്റ്റിലും ഇടം പിടിച്ചു.

“ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്. അത് കണ്ടെത്താൻ സഹായിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്‌താൽ അവർക്ക് സ്വയം പര്യാപ്തരാകാനും ജീവിതത്തിൽ മുന്നോട്ട് പോകാനും സാധിക്കും. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആ വഴി വെട്ടലാണ് ഞങ്ങൾ ചെയ്യുന്നത്, ” ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും സി ഡി സി മാനേജറുമായ സി കെ സജിഷ് പറയുന്നു.

വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പുകൾ, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാർക്കും ലഭ്യമാണ് എന്നതാണ് സ്ഥാപനത്തിന്റെ സവിശേഷത.

വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതുമായ കരിയർ കൗൺസിലിങ്, സൈക്കോമേട്രിക് ടെസ്റ്റുകൾ, പ്രീ- ഇന്റർവ്യൂ ഡിസ്കഷൻ, റെസ്യുമെ തയാറാക്കൽ, മോക് – ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടികൾ എന്നിവ നൽകുന്നു. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായുള്ള
പ്രത്യേക പരിശീലനവും കൂടാതെ പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട
സേവനങ്ങളും നൽകിവരുന്നു. എല്ലാ സേവനങ്ങളും സൗജന്യമാണ്.

 

കോഴിക്കോട് ജില്ലയിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അവർക്ക് ഉന്നത സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടികൊടുക്കുന്ന പദ്ധതിയായ ധനുസ്സ് 2018 ലാണ് തുടങ്ങിയത്. ആദ്യ ബാച്ചിലെ 200 വിദ്യാർഥികളിൽ 139 പേർക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം ലഭിച്ചു. കോഴിക്കോട് ഗവ. ആർട്സ് & സയന്‍സ് കോളേജുമായി ചേർന്ന് കുട്ടികൾക്ക് കരിയർ ഗൈഡൻസ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഫോക്കസ്’ പദ്ധതി, കാക്കൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിങ്ങ്സ് പദ്ധതി എന്നിവയും നടത്തിവരുന്നു. പരിചയസമ്പന്നരായ അധ്യാപകരും വിശാലമായ ലൈബ്രറിയും പേരാമ്പ്ര സി ഡി എസിന്റെ പ്രത്യേകതയാണ്.

പേരാമ്പ്ര എം എൽ എ, ടി പി രാമകൃഷ്ണൻ സംസ്ഥാന തൊഴിൽ മന്ത്രിയായ വേളയിലാണ് അദ്ദേഹം മുൻകൈയെടുത്തു 2017 ഫെബ്രുവരി 4ന് നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിൽ സി ഡി സി സ്ഥാപിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Next Story

അത്തോളി കൊങ്ങന്നൂര് സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം സമന്വയം – 24

Latest from Feature

അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി

കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ

ഡോണാൾഡ് ബെയ്‌ലിയുടെ ബെയ്ലി പാലം – തയ്യാറാക്കിയത്: സാജിദ് അഹമ്മദ്, മനക്കൽ

വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി