അത്തോളി കൊങ്ങന്നൂര് സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം സമന്വയം – 24

അത്തോളി :കൊങ്ങന്നൂര് സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം സമന്വയം – 24, ഇന്നും നാളെയും (മെയ് 10 നും 11 നും ) പറക്കുളം വയലിൽ ( ആർ എം ബിജു നഗറിൽ ) നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഇന്ന് (10 ന് )വൈകീട്ട് 5.30 ന് മുതിർന്ന അംഗം കെ ടി ഹരിദാസൻ പതാക ഉയർത്തും. 7 മുതൽ കൊങ്ങന്നൂര് നാട്യ ദർപ്പണ , നടരാജ എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും .

നാളെ (11 ന് ) 6.30 മുതൽ
കരോക്കെ ഗാനമേള , മോഹിനിയാട്ടം തുടർന്ന് സാസ്ക്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.കവിയും ചലച്ചിത്ര ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യാതിഥിയാകും.
സ്വാഗത സംഘം ചെയർമാൻ കെ ടി ശേഖർ അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് അസ്‌ലം സി കെ യെ ചടങ്ങിൽ ആദരിക്കും. സ്പന്ദനം കലാ കായിക വേദി പ്രസിഡൻ്റ് കെ ആനന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്ഥിരം സമിതി അധ്യക്ഷ എ എം സരിത , വാർഡ് മെമ്പർമാരായ പി ടി സാജിത , ഫൗസിയ ഉസ്മാൻ, പി കെ ജുനൈസ്, സാസ്ക്കാരിക പ്രവർത്തകൻ -സാജിത് കോറോത്ത്, അത്തോളി പ്രസ്സ് ക്ലബ്‌ രക്ഷാധികാരി അജീഷ് അത്തോളി എന്നിവർ ആശംസകൾ അർപ്പിക്കും. ജനറൽ കൺവീനറും സംഘടന സെക്രട്ടറിയുമായ പി കെ ശശി സ്വാഗതവും സ്വാഗത സംഘം ജോയിൻ്റ് കൺവീനർ എൻ പ്രദീപൻ നന്ദിയും പറയും.
തുടർന്ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്. രാത്രി 9 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം ‘രണ്ട് ദിവസം’ അരങ്ങേറും. വൈസ് പ്രസിഡന്റ് സുന്ദരൻ കോതങ്ങാട്ട് , സ്വാഗത സംഘം കൺവീനർ ഇ അനിൽ കുമാർ, ജോയിൻ്റ് സെക്രട്ടറി സുരേഷ് കുട്ടോത്ത് , ഖജാൻജി പി സുനിൽ കുമാർ, എൻ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published.

Previous Story

ഉന്നതവിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ആയിരങ്ങൾക്ക് വഴികാട്ടി പേരാമ്പ്രയിലെ കരിയർ ഡെവലപ്പ്മെന്റ് സെന്റർ

Next Story

നന്ദിതയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

Latest from Local News

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

വിയ്യൂരിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന

പ്രതിഷേധാഗ്നിയുടെ നൈറ്റ് മാർച്ചുമായി അയനിക്കാട് അടിപ്പാത സമര സമിതി

ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും

ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ എത്താമെന്ന മോഹം നടപ്പില്ല. അഡ്വ: എം .റഹ് മത്തുള്ള

പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ