യാത്രക്കാരെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ

തിരുവനന്തപുരം: യാത്രക്കാരെ ആകെ വലച്ച ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കർശന നടപടിയുമായി എയർ ഇന്ത്യ. മുൻകൂട്ടി അറിയിക്കാതെ കൂട്ടത്തോടെ മെഡിക്കൽ ലീവെടുത്ത ജീവനക്കാരെ പിരിച്ചു വിടൽ നോട്ടീസ് നൽകി. ഇത് സംബന്ധിച്ച് നോട്ടീസ് ജീവനക്കാർക്ക് എയർ ഇന്ത്യ കൈമാറി. പെട്ടെന്നുണ്ടായ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം മൂലം രാജ്യത്താകമാനമുള്ള 90 സർവ്വീസുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നത്. ഇത് എയർ ഇന്ത്യയ്ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധത്തിനും വ്യോമയാന മന്ത്രാലയത്തിന്റെ വിമർശനത്തിനും കാരണമായിരുന്നു. ഇതേത്തുടർന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ എയർലൈൻ തീരുമാനിച്ചത്.

 

ജീവനക്കാർ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പ്രവേശിച്ചത് സമരത്തിന്റെ ഭാഗമാണെന്നും ഇതിൽ യാതൊരു തരത്തിലുള്ള ന്യായീകരണത്തിനുള്ള വകുപ്പിമില്ലെന്നും ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ എയർ ഇന്ത്യ വ്യക്തമാക്കുന്നു. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ഇന്ന് വൈകിട്ട് കമ്പനി ജീവനക്കാരുമായി ചർച്ച നടക്കും.

അതേസമയം സമരത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധി ഇതുവരെയും പരിഹരിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്.  സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് എയർ ഇന്ത്യാ എക്സ്പ്രസ്സ്  സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂരിലും തിരുവനന്തപുരത്തും സമാനമായ പ്രതിസന്ധിയാണുള്ളത്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

തിരുവന്തപുരത്ത് നിന്നും രാവിലെ പുറപ്പെടെണ്ട തിരുവനന്തപുരം – മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കിയിട്ടുണ്ട്. അതേസമയം എയർ ഇന്ത്യ ജീവനക്കാരുടെ സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് കമ്പനി സി.ഇ.ഒ ആലോക് സിംഗ് ക്യാബിൻ ക്രൂ ജീവനക്കാരുമായി ഗുഡ്ഗാവിൽ ഇന്ന് ചർച്ച നടത്തും.

Leave a Reply

Your email address will not be published.

Previous Story

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

Next Story

പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി

Latest from Main News

വിമാനത്തിനുള്ളിലെ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ്

ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് താത്ക്കാലിക നിയമനത്തിന് ജനുവരി

കുണ്ടായിത്തോട് അടിപ്പാത: റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുണ്ടായിത്തോട് റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത്-

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഗ്‌നിവീര്‍